Thursday 23 February 2012

നിശയുടെ ചിറകില്‍

നിശയുടെ ചിറകില്‍

നിലാവിന്‍ പൊട്ടുകളില്‍
മാമ്പൂക്കളുതിരുമ്പോള്‍
നിശബ്ദം നീലനിശ
നിനക്കായ്‌ കാതോര്‍ക്കുന്നു

ദളമര്‍മരംപോല്‍ നിന്‍
കിളിവാക്കുകള്‍ കിനിയുമ്പോള്‍
വിരിയുന്നു സിരകളിലായിരം
ഉന്മാദമല്ലികപ്പൂക്കള്‍

പാതിരാ ചേക്കേറും
ശ്യാമകേശം ചിതറി
വിദൂരത പരതും നിന്‍
മിഴിക്കോണിന്‍ നിലാത്തിരി

കാണ്‍കവേ തെളിഞ്ഞുവോ
തരളമാം വിരല്‍ത്തുമ്പിന്‍
മൃദുസ്പര്‍ശസാന്ത്വനത്തില്‍
നിമിഷാര്‍ദ്ധമലിയും ചിത്രം

ഇടമുറിയാതൊഴുകും
കളകൂജനലഹരിയില്‍
അറിയാതൊഴുകുമ്പോഴും
ഉള്ളില്‍ മഹാമൗനശൈത്യം

തേടിയത് പ്രമദരാഗം
നേടിയത് രാവിന്‍ രക്തം
ഇനി യാത്രയ്ക്കഭയം
നിശയുടെ ചിറകുകള്‍ മാത്രം.

No comments:

Post a Comment

Say something to me