Friday 27 April 2012

ഉച്ചമയക്കം

ഉച്ചമയക്കം

ഇലയുതിരുന്ന ശബ്ദം പോലും
ഈ ഉച്ചമയക്കത്തില്‍ എനിക്ക് കേള്‍ക്കാം
സ്വപ്നമോ യാഥാര്‍ഥ്യമോ
എന്നുപോലുമറിയാത്ത ഭ്രമകല്പനകള്‍ ...

ചിലപ്പോള്‍ ശലഭങ്ങലുടെ
ചിറകടിയായും, ചിലപ്പോള്‍
പാമ്പുകളുടെ നിശ്വാസമായും
ചിലപ്പോള്‍ രൂപമില്ലാത്തവരുടെ
പിറുപിറുക്കലുകളായും
ചെറിയ ചെറിയ ശബ്ദങ്ങള്‍ ...

ഉച്ചമയക്കത്തില്‍ മിഴികളെ മൂടുന്ന
സുതാര്യമായ ചാരവര്‍ണത്തിലൂടെ
ഞാന്‍ നോക്കാറുണ്ട് , ഈ ശബ്ദങ്ങള്‍
വരുന്ന നിഗൂഡസ്ഥലികള്‍ ...

ചിലപ്പോള്‍ കാണാം
പിച്ചകപ്പടര്‍പ്പിനിടയില്‍ നിന്നും
ആകാംക്ഷയോടെ നോക്കുന്ന
വലിയ കണ്ണുകള്‍ ...

കൈനീട്ടിയാല്‍ തൊടാമെനിക്ക്
പക്ഷെ ഉച്ചമയക്കത്തിന്റെ യക്ഷി
വിരലുകളില്‍ പിടിച്ചിരിക്കുന്നു
ചെറുവിരല്‍ പോലും അനക്കാനാവാതെ.
ഇനി ആശ്രയം മച്ചകത്തെ പോതി മാത്രം...

No comments:

Post a Comment

Say something to me