Monday 16 April 2012

ഇടവപ്പാതി

ഇടവപ്പാതി

നിമിഷാര്‍ധങ്ങളുടെ വേഗത
നിരന്തര യാത്രയാക്കിമാറ്റി
നിതാന്തമൃത്യുവിന്‍ സാന്ത്വനം
നിശബ്ദമായ് തിരയുമ്പോള്‍ ...

ഇടവപ്പാതീ, ജീവിതകാമനയുടെ
കടുംതുടിനാദമുയര്‍ത്തി നീ
തിരികെ നടക്കുവാന്‍
എന്നോടു പറയുന്നതെന്ത് ...

ക്ഷണപ്രഭാചഞ്ചലം മിന്നലോ
ഇടിമുഴക്കത്തിന്റെ മാറ്റൊലിയോ
ഒറ്റവരമ്പില്‍ നീ നനച്ചുകത്തിച്ച
പച്ചത്തീനാളപ്പുല്ലിന്‍ തലോടലോ...

പടിഞ്ഞാറന്‍ കാറ്റിനെ
പരിരംഭണത്തില്‍ പിണച്ചു
നീ നിന്നെ മറക്കുന്ന
അതിരതിവേഗമോ ...

എന്തായാലും...
ഊഷരസ്ഥലികളെ ഉര്‍വരമാക്കുന്ന
നിന്റെ തണുത്ത വിയര്‍പ്പില്‍
ഭൂമിയുടെ നാഭിയും തിണര്‍ക്കുന്നു
ഉഷ്ണമാപിനികളില്‍ മഞ്ഞുറയുന്നു...

നന്ദി,,,വീണ്ടും വരിക...

No comments:

Post a Comment

Say something to me