Saturday 21 April 2012

ഡാവിഞ്ചി കോഡ്

ഡാവിഞ്ചി കോഡ്

കയ്യില്‍ പെരുമ്പടവം ശ്രീധരന്റെ
ഒരു സങ്കീര്‍ത്തനം പോലെ
എന്ന നോവലുമായി ആന്റപ്പന്‍
വഴിയരികിലെ കശുമാവിന്‍ചോട്ടില്‍
ലീലാമ്മയെ കാത്തുനിന്നു...

നോവലില്‍ അന്നയും ദോസ്തോയും
തമ്മിലുള്ള തീവ്രപ്രണയം വായിച്ചാല്‍
ലീലാമ്മയിലും പ്രേമം മുളപൊട്ടുമെന്ന്
ആന്റപ്പനുറപ്പായിരുന്നു...

പത്താംക്ലാസ് തോറ്റെങ്കിലും
ഉരുണ്ടമസിലുള്ള പന്തുകളിക്കാരനായ
ആന്റപ്പന്‍ ബിഎഡിന് പഠിക്കുന്ന
ലീലാമ്മയെ പ്രേമിച്ചത് വെറുതെയല്ല,
നാളെ അവളൊരു നവോദയ ടീച്ചറാണ്...

ചിന്തകളില്‍ രാഗചന്ദ്രിക ചാലിച്ചു
മന്ദസ്മിതം തൂകി ലീലാമ്മ വന്നു...
ഒന്നും മിണ്ടാതെ ആന്റപ്പന്‍ നോവല്‍ നീട്ടി.
ലീലാമ്മ പുസ്തകത്തിലേക്കൊന്നു നോക്കി
എന്നിട്ട് ആന്റപ്പനോട് മൊഴിഞ്ഞു...

"ആന്റപ്പേട്ടാ, ഞാനിപ്പോ ഡാന്‍ ബ്രൌണിന്റെ
ഡാവിഞ്ചി കോഡ് വായിച്ചോണ്ടിരിക്കയാ..
എന്നതാ അതിന്റൊരു പ്ലോട്ട്..
ചേട്ടന്‍ കണ്ടിട്ടുണ്ടോ ഡാന്‍ ബ്രൌണിനെ...
നമ്മുടെ ബ്രാഡ് പിറ്റിനേക്കാള്‍ സുന്ദരനാ,
ഐ സിംപ്ലി ലവ് ഡാന്‍ ബ്രൌണ്‍ ..."
സ്വപ്നാടകയെപ്പോലെ മൃദുസ്മിതത്തോടെ
പുസ്തകം വാങ്ങാതെ ലീലാമ്മ നടന്നു...

അന്നുമുതലാണ് ആന്റപ്പന്‍
തെക്കുമുറിഷാപ്പിലെ ചായ്പ്പില്‍
ലൈഫ് മെമ്പര്‍ഷിപ്പെടുത്ത്
ആത്മാഹൂതി കോഡ് എന്ന
നോവലെഴുതാന്‍ തുടങ്ങിയത്...

No comments:

Post a Comment

Say something to me