ഉച്ചമയക്കം
ഇലയുതിരുന്ന ശബ്ദം പോലും
ഈ ഉച്ചമയക്കത്തില്‍ എനിക്ക് കേള്‍ക്കാം
സ്വപ്നമോ യാഥാര്‍ഥ്യമോ
എന്നുപോലുമറിയാത്ത ഭ്രമകല്പനകള്‍ ...
ചിലപ്പോള്‍ ശലഭങ്ങലുടെ
ചിറകടിയായും, ചിലപ്പോള്‍
പാമ്പുകളുടെ നിശ്വാസമായും
ചിലപ്പോള്‍ രൂപമില്ലാത്തവരുടെ
പിറുപിറുക്കലുകളായും
ചെറിയ ചെറിയ ശബ്ദങ്ങള്‍ ...
ഉച്ചമയക്കത്തില്‍ മിഴികളെ മൂടുന്ന
സുതാര്യമായ ചാരവര്‍ണത്തിലൂടെ
ഞാന്‍ നോക്കാറുണ്ട് , ഈ ശബ്ദങ്ങള്‍
വരുന്ന നിഗൂഡസ്ഥലികള്‍ ...
ചിലപ്പോള്‍ കാണാം
പിച്ചകപ്പടര്‍പ്പിനിടയില്‍ നിന്നും
ആകാംക്ഷയോടെ നോക്കുന്ന
വലിയ കണ്ണുകള്‍ ...
കൈനീട്ടിയാല്‍ തൊടാമെനിക്ക്
പക്ഷെ ഉച്ചമയക്കത്തിന്റെ യക്ഷി
വിരലുകളില്‍ പിടിച്ചിരിക്കുന്നു
ചെറുവിരല്‍ പോലും അനക്കാനാവാതെ.
ഇനി ആശ്രയം മച്ചകത്തെ പോതി മാത്രം...
ഇലയുതിരുന്ന ശബ്ദം പോലും
ഈ ഉച്ചമയക്കത്തില്‍ എനിക്ക് കേള്‍ക്കാം
സ്വപ്നമോ യാഥാര്‍ഥ്യമോ
എന്നുപോലുമറിയാത്ത ഭ്രമകല്പനകള്‍ ...
ചിലപ്പോള്‍ ശലഭങ്ങലുടെ
ചിറകടിയായും, ചിലപ്പോള്‍
പാമ്പുകളുടെ നിശ്വാസമായും
ചിലപ്പോള്‍ രൂപമില്ലാത്തവരുടെ
പിറുപിറുക്കലുകളായും
ചെറിയ ചെറിയ ശബ്ദങ്ങള്‍ ...
ഉച്ചമയക്കത്തില്‍ മിഴികളെ മൂടുന്ന
സുതാര്യമായ ചാരവര്‍ണത്തിലൂടെ
ഞാന്‍ നോക്കാറുണ്ട് , ഈ ശബ്ദങ്ങള്‍
വരുന്ന നിഗൂഡസ്ഥലികള്‍ ...
ചിലപ്പോള്‍ കാണാം
പിച്ചകപ്പടര്‍പ്പിനിടയില്‍ നിന്നും
ആകാംക്ഷയോടെ നോക്കുന്ന
വലിയ കണ്ണുകള്‍ ...
കൈനീട്ടിയാല്‍ തൊടാമെനിക്ക്
പക്ഷെ ഉച്ചമയക്കത്തിന്റെ യക്ഷി
വിരലുകളില്‍ പിടിച്ചിരിക്കുന്നു
ചെറുവിരല്‍ പോലും അനക്കാനാവാതെ.
ഇനി ആശ്രയം മച്ചകത്തെ പോതി മാത്രം...