Saturday 12 May 2012

കനകാംബരം

കനകാംബരം

കരിമുകില്‍ കാട്ടിലുള്ള
രജനിയുടെ വീട്ടിലെ
കനകാംബരങ്ങള്‍ വാടി
കടത്തുവള്ളം യാത്രയായശേഷമാണ്
ജഗന്‍ പുഴയിലേക്ക് തുറക്കുന്ന
ജനാലക്കരികിലിരുന്ന്
മൂന്നാമത്തെ പെഗ്ഗില്‍ ഐസിട്ടത്...

കാ‍ന്താരിച്ചമ്മന്തി തൊട്ടുനക്കികൊണ്ട്
ജഗന്‍ ഓര്‍ക്കുകയായിരുന്നു
കനകാംബരങ്ങളുടെ വരവിനെക്കുറിച്ചും
വല്ലാത്തൊരു പോക്കിനെക്കുറിച്ചും...

മഴവീണാല്‍ തളിര്‍ത്തും
മഞ്ഞുവീണാല്‍ കരഞ്ഞും
വെയില്‍ വീണാല്‍ കരിഞ്ഞും
എരിഞ്ഞുതീരുന്ന പാവങ്ങള്‍ ...

പക്ഷേ കനകാംബരം വാടുമ്പോളുടന്‍
കടത്തുവള്ളം എങ്ങോട്ടാണ് പോകുന്നത്
ഒരു പിടിയും കിട്ടുന്നില്ലല്ലോ ഭഗവാനേ...

തലയിലെ മൂടല്‍മഞ്ഞുരുക്കാന്‍
ജഗന്‍ നാലാമത്തെ പെഗ്ഗില്‍ ഐസിട്ടു
എന്നിട്ട് കള്ളിച്ചെല്ലമ്മയിലെ പാട്ട് മൂളി,
കരിമുകില്‍ കാട്ടിലേ...

No comments:

Post a Comment

Say something to me