Wednesday 29 February 2012

One way ticket

One way ticket

On the starlit highway
that leads to nowhere,
I stood alone
with my travel kit.

I could still feel
the warmth of the kiss
that she gave me
as her parting gift.

It still scorches
like furnace heat,
in which I burn
my lost emotions.

Where will you be
when I return,
or if I return
from my dark journey?

Looking up, I saw
the milky way
surrounded by
a zillion stars.

It’s my turn to go
to the unknown land
where tombstones of love
are scattered in random.

Don’t worry darling,
I have with me
my one way ticket
to nowhere and beyond.


മറവി

മറവി

ഓര്‍മയിന്നലെ
ഒരു പുകച്ചുരുളായ്
താക്കോല്‍ പഴുതിലൂടെ
പുറത്തേക്ക് കടന്നു.

മറവിയൊരു
താക്കോലായ്
വാതില്‍ തുറന്ന്
അകത്തേക്കും കടന്നു.

ബോധത്തിന്റെയും
അബോധത്തിന്റെയും
സൂഷ്‌മഭേദങ്ങള്‍ക്കിടയില്‍
മറവിയൊരു മാറാല തീര്‍ത്തു.

വന്നതും പോയതും
ഒന്നുപോലെയെന്നും
കണ്ടതും മാഞ്ഞതും
വിഭ്രാന്തി മാത്രമെന്നും
ഓര്‍മയെന്നത്‌
ഇരുട്ടുമുറിയില്‍
ഇല്ലാത്ത കരിമ്പൂച്ചയെ
തേടലാണെന്നും
മറവി എന്നോട്
പറയാതിരുന്നു.

അതിനാല്‍
പടികടന്ന ഓര്‍മയെ
പഴിപറയാതെ
നമുക്ക് മറവിയുടെ
മഹാസൗന്ദര്യത്തില്‍
അഭിരമിക്കാം


ഓര്‍മയിന്നലെ
ഒരു പുകച്ചുരുളായ്
താക്കോല്‍ പഴുതിലൂടെ
പുറത്തേക്ക് കടന്നു.

മറവിയൊരു
താക്കോലായ്
വാതില്‍ തുറന്ന്
അകത്തേക്കും കടന്നു.

ബോധത്തിന്റെയും
അബോധത്തിന്റെയും
സൂഷ്‌മഭേദങ്ങള്‍ക്കിടയില്‍
മറവിയൊരു മാറാല തീര്‍ത്തു.

വന്നതും പോയതും
ഒന്നുപോലെയെന്നും
കണ്ടതും മാഞ്ഞതും
വിഭ്രാന്തി മാത്രമെന്നും
ഓര്‍മയെന്നത്‌
ഇരുട്ടുമുറിയില്‍
ഇല്ലാത്ത കരിമ്പൂച്ചയെ
തേടലാണെന്നും
മറവി എന്നോട്
പറയാതിരുന്നു.

അതിനാല്‍
പടികടന്ന ഓര്‍മയെ
പഴിപറയാതെ
നമുക്ക് മറവിയുടെ
മഹാസൗന്ദര്യത്തില്‍
അഭിരമിക്കാം


ഓര്‍മയിന്നലെ
ഒരു പുകച്ചുരുളായ്
താക്കോല്‍ പഴുതിലൂടെ
പുറത്തേക്ക് കടന്നു.

മറവിയൊരു
താക്കോലായ്
വാതില്‍ തുറന്ന്
അകത്തേക്കും കടന്നു.

ബോധത്തിന്റെയും
അബോധത്തിന്റെയും
സൂഷ്‌മഭേദങ്ങള്‍ക്കിടയില്‍
മറവിയൊരു മാറാല തീര്‍ത്തു.

വന്നതും പോയതും
ഒന്നുപോലെയെന്നും
കണ്ടതും മാഞ്ഞതും
വിഭ്രാന്തി മാത്രമെന്നും
ഓര്‍മയെന്നത്‌
ഇരുട്ടുമുറിയില്‍
ഇല്ലാത്ത കരിമ്പൂച്ചയെ
തേടലാണെന്നും
മറവി എന്നോട്
പറയാതിരുന്നു.

അതിനാല്‍
പടികടന്ന ഓര്‍മയെ
പഴിപറയാതെ
നമുക്ക് മറവിയുടെ
മഹാസൗന്ദര്യത്തില്‍
അഭിരമിക്കാം

Memory

Memory

It was 2am…
this time I heard it clearly,
the crying in the bathroom.
It was coming rhythmically
as if someone is playing
a low tune with a harmonica.

With a shudder,
I sat on the bed,
watching the bathroom door
in the semidarkness,
thinking that I am alone
in this big old house.

Again came the sound,
the sad wailing of what
I thought is a child,
and that sound was
vaguely familiar.

Then something
broke in me, and
the memory erupted
in my no longer
living sense.

I recognized my own
gasped crying of
twenty years ago,
when I drowned in
that bathtub made of
Chinese porcelain.

Where am I now?


The silence

The silence

Paul McCartney sings…
Sitting on the stand of the sports arena,
waiting for the show to begin,
red lights, green lights, strawberry wine,
a good friend of mine, follows the stars…

Suddenly the needle
slips off the record
and the music stops.
I wake up to
the sudden silence
that fills the room,
the creepy silence
of the grave.

I feel for
the solace
of my woman’s
warm body…
but none is there
on the bed,
except me.
Where’s she gone?

Once I told her,
together we will
follow the stars.
And she came,
walking behind me
to the dark roads
that lay ahead...
hoping someday
we will touch a star.
Where’s she now?

Maybe, she has
gone up and turned
herself into a star.
Maybe, the silence
knows everything.

ഉന്മാദം

ഉന്മാദം

പൂര്‍ണചന്ദ്രഗ്രഹണത്തിന്റെ
മായികവലയം ഒരു മായക്കാഴ്ചയായ്
മാനത്ത് തെളിഞ്ഞപ്പോള്‍
ഉന്മാദം ഒരു നിശാഗന്ധിയായ്
അവളുടെയുള്ളിലും വിരിഞ്ഞു...

ശ്വാസംമുട്ടിക്കുന്ന കുടുസ്സുമുറിയുടെ
ദ്രവിച്ച ജാലകങ്ങള്‍ തുറന്ന്
രാവിന്റെ മദഗന്ധം മുറിയിലേക്കാവഹിച്ചു
ഉന്മാദിനി ഒരു സ്വപ്നത്തില്‍ നീന്തി...

ചാന്ദ്രപരിവൃത്തത്തില്‍ നിന്ന്
ഉഷ്ണഗന്ധകം പുകയും ഉടലുമായി
വികാരഭരിതന്‍ ഒരു ഗന്ധര്‍വന്‍
ധൂമരൂപിയായ് അവളിലേക്കാഴ് ന്നു...

പുറംകാഴ്ചകളൊക്കെയും ഉള്‍ക്കാഴ്ചകളായും
ഉള്‍ക്കാഴ്ചകള്‍ സഹസ്രാരപദ്മത്തില്‍
സംക്രമിക്കുന്ന പ്രവാഹമായും
വിഷംതീണ്ടിയ മുഹൂര്‍ത്തത്തില്‍
ചന്ദ്രന്‍ ഗ്രഹണപരിരംഭണം ഭേദിച്ചു...

അത്ഭുതം, ഉന്മാദിനിയില്‍ ഗന്ധര്‍വന്‍
നനഞ്ഞ ഒരോര്‍മമാത്രമായും ഭവിച്ചു.

Tuesday 28 February 2012

Moon Flower

 Moon Flower

 The stars in her eyes,
like luminous fireflies
caught in the net of
embellished emotions…

The pink of her cheeks,
like half bloomed lilies
capturing the twilight
in the tickling breeze….

The purple of her lips,
like half cut cherries
inviting the vibes of
the impending night…

The fire in her breath,
like erupting lava
ablaze in the darkness
of waiting nightmares…

She is lonely, wanting to
walk through the hot
highway that leads to
the stairway to heaven…

She is a moon flower,
and she is lonely…
please let her sleep
on the mattress of
her dreams…

അവിരാമം

അവിരാമം

നരച്ച മേഘങ്ങള്‍ക്ക് കീഴെ
പടര്‍ന്നുപന്തലിച്ച മാവിനും കീഴെ
പായല്‍ പൊതിഞ്ഞ കുളപ്പടവില്‍
ഉന്മാദിനി വെറുതെയിരുന്നു...

മാഞ്ചില്ലകളുടെ ഇളകിയാട്ടത്തില്‍
തെന്നിമാറുന്ന നിഴലും വെയിലും
ഉന്മാദിനിയുടെ ചിന്തകളില്‍
ആനമയിലൊട്ടകം കളിച്ചു...

ആമ്പല്‍ത്തണ്ടുകള്‍ക്ക് താഴെ
മാനത്തുകണ്ണികളുടെ മിന്നലാട്ടം
തെളിനീരിളക്കത്തില്‍
ആയിരം താരകങ്ങളായി...

ഭൂതകാലത്തിന്റെ തോടുനീക്കി
നിശബ്ദതയുടെ നിലയ്ക്കാത്ത മുഴക്കം
ഉന്മാദിനിയുടെ കര്‍ണങ്ങളില്‍
ഭ്രമരങ്ങളുടെ മുരള്‍ച്ചയായ് നിറഞ്ഞു...

മദമൊഴിഞ്ഞ നിരാസക്തി
പെയ്തൊഴിഞ്ഞ മഴപോലെ
ഉന്മാദിനിയുടെ കോശങ്ങളില്‍
ഊഷരാഗ്നിയായ് പടര്‍ന്നു...

മാവും കുളവും കുളപ്പടവും
കുളക്കടവിലെ മന്ദാരവും
മന്ദാരച്ചോട്ടിലെ സര്‍പ്പശിലയും
ഉന്മാദിനിയുടെ സിരകളില്‍ വിതച്ചത്
നീരോട്ടമില്ലാത്ത നീറലുകളുടെ
പൊള്ളുന്ന വിത്തുകള്‍ ...

പിന്നീട് , സന്ധ്യയുടെ പൊട്ടുകള്‍
ഉതിരുന്ന മാമ്പൂക്കള്‍ക്കൊപ്പം
കുളപ്പടവില്‍ വീണപ്പോള്‍
ഉന്മാദിനി നിദ്രയില്ലാത്ത നിശയുടെ
നിലവറയിലേക്ക് നടന്നു...

Monday 27 February 2012

ഉന്മാദം

പൂര്‍ണചന്ദ്രഗ്രഹണത്തിന്റെ
മായികവലയം ഒരു മായക്കാഴ്ചയായ്
മാനത്ത് തെളിഞ്ഞപ്പോള്‍
ഉന്മാദം ഒരു നിശാഗന്ധിയായ്
അവളുടെയുള്ളിലും വിരിഞ്ഞു...

ശ്വാസംമുട്ടിക്കുന്ന കുടുസ്സുമുറിയുടെ
ദ്രവിച്ച ജാലകങ്ങള്‍ തുറന്ന്
രാവിന്റെ മദഗന്ധം മുറിയിലേക്കാവഹിച്ചു
ഉന്മാദിനി ഒരു സ്വപ്നത്തില്‍ നീന്തി...

ചാന്ദ്രപരിവൃത്തത്തില്‍ നിന്ന്
ഉഷ്ണഗന്ധകം പുകയും ഉടലുമായി
വികാരഭരിതന്‍ ഒരു ഗന്ധര്‍വന്‍
ധൂമരൂപിയായ് അവളിലേക്കാഴ് ന്നു...

പുറംകാഴ്ചകളൊക്കെയും ഉള്‍ക്കാഴ്ചകളായും
ഉള്‍ക്കാഴ്ചകള്‍ സഹസ്രാരപദ്മത്തില്‍
സംക്രമിക്കുന്ന പ്രവാഹമായും
വിഷംതീണ്ടിയ മുഹൂര്‍ത്തത്തില്‍
ചന്ദ്രന്‍ ഗ്രഹണപരിരംഭണം ഭേദിച്ചു...

അത്ഭുതം, ഉന്മാദിനിയില്‍ ഗന്ധര്‍വന്‍
നനഞ്ഞ ഒരോര്‍മമാത്രമായും ഭവിച്ചു.


Thursday 23 February 2012

നിശയുടെ ചിറകില്‍

നിശയുടെ ചിറകില്‍

നിലാവിന്‍ പൊട്ടുകളില്‍
മാമ്പൂക്കളുതിരുമ്പോള്‍
നിശബ്ദം നീലനിശ
നിനക്കായ്‌ കാതോര്‍ക്കുന്നു

ദളമര്‍മരംപോല്‍ നിന്‍
കിളിവാക്കുകള്‍ കിനിയുമ്പോള്‍
വിരിയുന്നു സിരകളിലായിരം
ഉന്മാദമല്ലികപ്പൂക്കള്‍

പാതിരാ ചേക്കേറും
ശ്യാമകേശം ചിതറി
വിദൂരത പരതും നിന്‍
മിഴിക്കോണിന്‍ നിലാത്തിരി

കാണ്‍കവേ തെളിഞ്ഞുവോ
തരളമാം വിരല്‍ത്തുമ്പിന്‍
മൃദുസ്പര്‍ശസാന്ത്വനത്തില്‍
നിമിഷാര്‍ദ്ധമലിയും ചിത്രം

ഇടമുറിയാതൊഴുകും
കളകൂജനലഹരിയില്‍
അറിയാതൊഴുകുമ്പോഴും
ഉള്ളില്‍ മഹാമൗനശൈത്യം

തേടിയത് പ്രമദരാഗം
നേടിയത് രാവിന്‍ രക്തം
ഇനി യാത്രയ്ക്കഭയം
നിശയുടെ ചിറകുകള്‍ മാത്രം.
അതീന്ദ്രിയം

ജീവിതത്തില്‍ ആദ്യമായും അവസാനമായും ഞാന്‍ ഒരു വെളുത്തവാവ് രാത്രി മാന്ത്രികകൂണ്‍ കഴിച്ചു. എന്റെ സുഹൃത്തായ ഡബു മാത്യുവാണ് കൊടൈക്കനാലില്‍നിന്നും മാജിക് മഷ്റൂം കൊണ്ടുവന്നത്. കുതിരച്ചാണകത്തില്‍ വളരുന്ന മാന്ത്രിക കൂണ്‍ . കഴുകി വൃത്തിയാക്കി പച്ചയ്ക്കും ഉണക്കിയത് മുട്ടപൊട്ടിച്ചുചേര്‍ത്ത് ഓംലറ്റ് ആക്കിയും കഴിക്കാം. ത്രിസന്ധ്യനേരത്ത് ഞങ്ങള്‍ നാലുപേര്‍ മഷ്റൂം ഓംലറ്റ് ഉണ്ടാക്കി നാലായി പകുത്തുകഴിച്ചു. സൈക്കഡലിക് അഥവാ അതീന്ദ്രിയം എന്നവാക്കിന്റെ അര്‍ഥം എന്തെന്ന് അവസാനിക്കാത്ത ആ രാത്രി ഞാന്‍ അനുഭവിച്ചറിഞ്ഞു. അവര്‍ണനീയവും അതിഭീകരവുമായിരുന്നു മഷ്റൂം ലഹരി. ഇനി ഒരിക്കലും ഞാന്‍ ആഗ്രഹിക്കാത്ത ഒരു മായികരാത്രി.

തലയ്ക്ക് കൈകൊടുത്തിരുന്നപ്പോള്‍ വിരലുകള്‍ തലയോട്ടിയിലേക്ക് ആഴ്‌ന്നിറങ്ങിയാണ് ആരംഭം. പിന്നീട് എന്റെ വിരലുകള്‍ എന്റെ തലച്ചോറില്‍ പരതാന്‍ തുടങ്ങി. കൂടെ ഉണ്ടായിരുന്നവരെക്കുറിച്ചു ഞാന്‍ മറന്നുപോയിരുന്നു. എന്റെ തലയില്‍ എന്റെ വിരലുകള്‍ ആഴ്‌ന്നിറങ്ങിയ പഴുതുകളിലൂടെ ചെറിയ തലയോടുകള്‍ പുറത്തേക്ക് വരുവാന്‍ തുടങ്ങി. നീലനിറമായിരുന്നു ആ തലയോടുകള്‍ക്ക്. ദിനോസാറുകളുടെ എന്നപോലെ പോലെ പ്രാചീനമായ ഒരു മുരള്‍ച്ച എന്റെ തലയില്‍ നിറഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ തലയില്‍ നിന്നും എന്റെ വിരലുകള്‍ ഊരിയെടുത്തു. ഞാന്‍ വല്ലാതെ കരയുന്നുണ്ടായിരുന്നു എന്നെനിക്കറിയാം. ഞാന്‍ ഇരുന്നിരുന്ന സ്കൂള്‍വരാന്തയില്‍ മലര്‍ന്നു കിടന്നു.

ആകാശത്തെ അത്രയ്ക്ക് ആഴത്തില്‍ ഞാന്‍ അതിനു മുന്‍പും പിന്‍പും കണ്ടി ട്ടില്ല. പൂര്‍ണചന്ദ്രനെയും നക്ഷത്രങ്ങളെയും എനിക്ക് കൈനീട്ടി തൊടാമായിരുന്നു. പക്ഷെ അവയ്ക്കുപിന്നില്‍ എന്തോ ഒന്നുണ്ടായിരുന്നു. പൂര്‍ണമായും ഇരുണ്ടതും ഭീതിജനകവുമായ ഒന്ന്. അവിടെനിന്നാണ് ആദിമമായ ആ മുരള്‍ച്ച പുറപ്പെടുന്നതെന്ന് എനിക്ക് മനസ്സിലായി. എല്ലാം ഞാന്‍ കണ്ടിരുന്നത്‌ നീലയുടെ പതിനായിരം ഷേഡുകളിലൂടെയായിരുന്നു. പിന്നെ പുറത്തേക്കുപോയ തലയോടുകള്‍ എന്റെ തലയിലേക്ക് തിരിച്ചുവരാന്‍ തുടങ്ങി. അവ തമ്മില്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഞാന്‍ ആ സംഭാഷണം ശ്രദ്ധിച്ച് കിടന്നു...കുതിരകള്‍ ചിനക്കുന്നത് പോലെയിരുന്നു അവയുടെ ശബ്ദം. ഞാന്‍ ഉറങ്ങിയോ...അറിയില്ല. പക്ഷെ ഉണര്‍ന്നത് മരണത്തില്‍ നിന്നും ജീവിതത്തിലേക്കാണ് . അതെനിക്കുറപ്പായിരുന്നു. താങ്ക് ഗോഡ്...

Wednesday 22 February 2012

What's me?

What's me?

What's me?


Truly an indecent question...who are you to ask it and what will you think if I ask you who are you? Well, somehow I have to explain...I am flesh as you...I am mind as you...I am soul as you..then what's the difference between me and you...heheh...there I got you..Tell me...man...someone drew a complicated graph with trillions of tiny tiny squares in it...in each square he (or she) put one second to 102 years (wow...greed has no limits) in those squares...and what  i know is that  i am in one of those squares. And you are in one square I know...Where are you, square...Well I am here next to you..but we don't see each other...how sad..Then how can I explain who I am..sorry pals...that's the way he (or she) intended it to be...so keep smiling in your square..well at least we can do that...

Tuesday 21 February 2012

സര്‍പ്പം

സര്‍പ്പം

വേനല്‍ കത്തും പകലില്‍
ഇടവഴികളില്‍ പതുങ്ങിയിരിക്കും
നിഴലില്‍ മയങ്ങിക്കിടന്നും
പകല്‍മാനം
പടിഞ്ഞാറിന്റെ ചിതയില്‍
കരഞ്ഞെരിയുമ്പോള്‍
പതിയെ തലപൊക്കി
സ്വര്‍ണവര്‍ണമുടല്‍
ഈണത്തില്‍ ചുരുളഴിച്ച്
പദനിസ്വനങ്ങള്‍ക്കായ്
കാതോര്‍ത്തും
ചക്ഷുശ്രവണന്‍ കിടന്നു...

വിരാമമില്ലാത്ത ഭോഗത്വരയില്‍
മറുപാതിയുടെ മാളം തേടി
യാത്ര തുടങ്ങുംമുന്‍പേ
കരിയിലയനക്കത്തിന്റെ
കിരുകിരുക്കത്തില്‍ അവനറിഞ്ഞു
കാലാതിശായിയായ മൃത്യു
കീരിയുടെ കിരാതരൂപത്തില്‍
അവനെ മണത്തറിഞ്ഞുവെന്ന് ...

അവസാന അങ്കത്തിന്
കാത്തുവെച്ച കാളകൂടം
പല്ലില്‍ കൊരുത്ത്
ജന്മശത്രുവിന്റെ മര്‍മം
ഇരുട്ടില്‍ കേട്ടറിയുവാന്‍
വരം തന്ന വാസുകിയെ
മനസ്സില്‍ സ്മരിച്ച്
അവന്‍ സര്‍പ്പസ്ഥനായി...

അദൃശ്യരേഖ

അദൃശ്യരേഖ

മണ്‍കുടിലിനും മള്‍ടിലെവല്‍ ഫ്ലാറ്റിനും
ഇടയിലുള്ള അദൃശ്യരേഖയേതാണ്?
കാളവണ്ടിക്കും ബെന്‍സ് കാറിനും
ഇടയിലുള്ള അദൃശ്യരേഖ?
ഒറ്റത്തോര്‍ത്തിനും സാവില്‍റോ സൂട്ടിനും
ഇടയിലുള്ള അദൃശ്യരേഖ?
കഞ്ഞിവെള്ളത്തിനും ഷാര്‍ക്ഫിന്‍ സൂപ്പിനും
ഇടയിലുള്ള അദൃശ്യരേഖ?

കറുപ്പിനും വെളുപ്പിനും
ഇടയിലുള്ള അദൃശ്യരേഖ?
നരകത്തിനും മോക്ഷത്തിനും
ഇടയിലുള്ള അദൃശ്യരേഖ?
അന്ധതയ്ക്കും കാഴ്ചയ്ക്കും
ഇടയിലുള്ള അദൃശ്യരേഖ?
അജ്ഞതയ്ക്കും അറിവിനും
ഇടയിലുള്ള അദൃശ്യരേഖ?
കാപട്യത്തിനും മാന്യതയ്ക്കും
ഇടയിലുള്ള അദൃശ്യരേഖ?

അതികാമത്തിനും ഷന്ധതയ്ക്കും
ഇടയിലുള്ള അദൃശ്യരേഖ?
സ്വീകാര്യതയ്ക്കും തിരസ്ക്കാരത്തിനും
ഇടയിലുള്ള അദൃശ്യരേഖ?
പ്രണയത്തിനും വെറുപ്പിനും
ഇടയിലുള്ള അദൃശ്യരേഖ?

പറയൂ, ആത്മാവിനും ശരീരത്തിനും
ഇടയിലുള്ള അദൃശ്യരേഖയേതാണ്?
മനുഷ്യനും മനുഷ്യനും
ഇടയിലുള്ള അദൃശ്യരേഖയേതാണ്?

ഉത്തരം മിത്രമേ
കാറ്റിലലയുന്നു
ഉത്തരം കാറ്റിലലയുന്നു...

ഒരു ഡിസംബര്‍ സ്മരണ

ഒരു ഡിസംബര്‍ സ്മരണ

വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ഡിസംബറില്‍ അന്നത്തെ ഇരവികുളം നാഷണല്‍ പാര്‍ക്ക് വാര്‍ഡന്‍ (പിന്നീട് എസിഎഫ് ആയി) ജെയിംസ്‌ സഖറിയാസ് പാര്‍ക്കിന്റെ ഒരു സ്കെച് വരക്കാന്‍ എന്നെ നിയോഗിച്ചു. വാഗവര ഫോറസ്റ്റ് ഔട്ട്‌ പോസ്റ്റില്‍ നാല് ദിവസം ഒറ്റയ്ക്ക് താമസിച്ചായിരുന്നു വര. സമീപത്തെങ്ങും ആള്‍ താമസമില്ല. ഒരു കിലോമീറ്റര്‍ അകലെ തോട്ടം തൊഴിലാളികളുടെ ലായം ഉണ്ട്. (മൂന്നാര്‍ - മറയൂര്‍ റൂട്ടിലാണ് വാഗവര). പകല്‍ സ്കെച് വര, രാത്രി കൊടും തണുപ്പാണ്. പുതച്ചുമൂടി ജെയിംസിന്റെ മിലിട്ടറി റം നുണഞ്ഞ് ഉറങ്ങിയും ഉറങ്ങാതെയും നേരം വെളുപ്പിക്കും. അതാണ് പതിവ്...സുഖകരമായ ഏകാന്തത.

മൂന്നാം ദിവസം പാതിരാത്രിയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ആദ്യം മുകളില്‍ നിന്ന് ഒരു ഞരക്കമാണ് കേട്ടത്. പിന്നീടതൊരു മുരള്‍ച്ചയായ് മാറി. കൂരിരുട്ടാണ്. ഞാന്‍ രണ്ടു കമ്പിളി പുതച്ചിട്ടുണ്ട്. മൂന്ന് മുറി ഷെഡില്‍ ഏതു മുറിയാണെന്നറിയില്ല, ശബ്ദം മുകളില്‍ നിന്നാണ്. പുള്ളിപ്പുലി ഇടക്ക് സന്ദര്‍ശിക്കാറുള്ള സ്ഥലമാന്നെന്നറിയാം. അടിച്ച നാല് പെഗ് റം പെട്ടെന്നലിഞ്ഞുപോയി. ഞാന്‍ സാവധാനം കമ്പിളി മാറ്റി എഴുന്നേറ്റു. പൊടുന്നനെ മുരള്‍ച്ചയുടെ കാര്‍ക്കശ്യം കൂടി. ഒരു പഴയ ടോര്‍ച് ജെയിംസിന്റെ മേശപ്പുറത്തിരിപ്പുണ്ട്. ധൈര്യം സംഭരിച്ച് കൈനീട്ടി ടോര്‍ച്ചെടുത്ത് ശബ്ദം കേട്ടയിടംനോക്കി തെളിച്ചു...ഒരിക്കലും മറക്കില്ല ഞാന്‍, ആ കാഴ്ച.

സ്വര്‍ണവര്‍ണത്തില്‍ കറുപ്പ് പുളളികള്‍ . പച്ചനിറത്തില്‍ വെട്ടിത്തിളങ്ങുന്ന ആകാംക്ഷനിറഞ്ഞ കണ്ണുകള്‍ . ഒരു വലിയ പൂച്ചയുടെ വലുപ്പം. മുറിയുടെ ഭിത്തിക്കും മേല്‍കൂരക്കും ഇടയില്‍ പതുങ്ങിയിരുന്ന് എന്നെ നോക്കുകയാണ്. ആദ്യമായും അവസാനമായും അവന്റെ തട്ടകത്ത് വെച്ചുതന്നെ ഞാന്‍ അവനെ കണ്ടു. മാര്‍ബിള്‍ കാറ്റ് എന്നറിയപ്പെടുന്ന ഇരവികുളം കാട്ടുപൂച്ച. ഏതാനും നിമിഷങ്ങള്‍ , അതോ മിനിട്ടുകളോ, ഞാനും അവനും നിശ്ചലരായി പരസ്പരം നോക്കി. പിന്നെ മിന്നല്‍പോലെ നിശബ്ദനായി അവന്‍ അപ്രത്യക്ഷനായി. പിന്നെ ഞാന്‍ ഉറങ്ങിയില്ല. ഒരിക്കല്‍ക്കൂടി അവന്‍ വന്നാലോ..കണ്ടു കൊതി തീര്‍ന്നില്ല...(കൊടുത്തിരിക്കുന്ന ചിത്രം നെറ്റില്‍ നിന്നും കിട്ടിയതാണ്)

മഹാമൌനം

മഹാമൌനം

രണ്ടായിരത്തിനാലില്‍ ഞാന്‍ പത്രപ്രവര്‍ത്തകനായ കെ.എന്‍ ഷാജിയുമൊത്ത് കല്‍ക്കട്ടയില്‍ പോയിരുന്നു. സിപിയെമ്മിന്റെ കല്‍ക്കട്ട നോര്‍ത്ത് ഡിവിഷന്‍ സെക്രട്ടറിയും മലയാളിയുമായ രവി പാലൂരിന്റെ വീട്ടിലാണ് ഞങ്ങള്‍ താമസിച്ചത്. രവിയും ഭാര്യ രാധയും മകന്‍ നെല്‍സന്‍ മണ്ടേലയും ഹൃദയാലുക്കളായിരുന്നു. നല്ല ഭക്ഷണവും നിറഞ്ഞ സ്നേഹവും ലോഭമില്ലാതെ അവര്‍ ഞങ്ങള്‍ക്ക് തന്നു. ഒരു ദിവസം ഞങ്ങള്‍ ശാന്തിനികേതനിലേക്ക് പോയി. പ്രശസ്ത ചിത്രകാരനായ കെ.ജി സുബ്രമണ്യത്തെ കാണുകയായിരുന്നു ലക്ഷ്യം.

കല്‍ക്കട്ടയില്‍നിന്ന് നാലുമണിക്കൂര്‍ ട്രെയിനില്‍ യാത്രചെയ്ത് ദുര്‍ഗാപ്പൂരിലെത്തി അവിടെനിന്ന് ബസ്സില്‍ പോകണം ശാന്തിനികേതനിലേക്ക് . വംഗസൌന്ദര്യം തുടിക്കുന്ന ഗ്രാമങ്ങള്‍ പിന്നിട്ട് ബസ്സ്‌ ശാന്തിനികേതനിലെത്തി. അവിടെവെച്ചാണ് മഹാമൌനം എന്ന വാക്കിന്റെ വ്യാപ്തിയും ആഴവും ഞങ്ങളറിഞ്ഞത്, താപസതുല്യനായ മഹാകവി രവീന്ദ്രനാഥ ടാഗൂറിന്റെ ഭവനത്തില്‍ വെച്ച്. ആ വീട് അപ്പോള്‍ ടാഗൂര്‍ മ്യുസിയമാണ്. ഞങ്ങള്‍ ചെല്ലുമ്പോള്‍ വൃദ്ധനായ വാച്ചര്‍ അല്ലാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. ആ ഭവനത്തിലേക്ക് കടന്നതിനുശേഷം ഞാനും ഷാജിയും തമ്മില്‍ സംസാരിച്ചില്ല. സംസാരത്തിനതീതമായ മൌനത്തിന്റെ കരുത്ത് ഞങ്ങളറിഞ്ഞു. ആ പരിസരത്ത് പക്ഷികള്‍ പോലും നിശബ്ദമായിരുന്നു.

ആര്‍ദ്രമധുരവും ആശയസമ്പുഷ്ടവുമായ തൂലികകൊണ്ട് വിശ്വം കീഴടക്കിയ ടാഗൂറിന്റെ കിടപ്പുമുറിയില്‍ ഞാന്‍ ഒറ്റയ്ക്ക് നിന്നു. ഋഷിതുല്യനായ അദ്ദേഹം ശയിച്ചിരുന്ന കട്ടിലില്‍ കീടതുല്യനായ ഞാന്‍ ഇരുന്നു. അദ്ദേഹം ഉപയോഗിച്ചിരുന്ന കൊതുകുവലയില്‍ ഞാന്‍ മെല്ലെ തലോടി. അവാച്യവും അനിര്‍വചനീയവുമായ ഒരനുഭൂതി എന്നില്‍ നിറഞ്ഞു. അവിടെയിരിക്കുവാന്‍ എനിക്കെന്തര്‍ഹത...ഞാന്‍ പെട്ടെന്നോര്‍ത്തു. എന്റെ കണ്ണുകള്‍ നനഞ്ഞു. ഞാന്‍ എഴുന്നേറ്റു. ക്ഷമിക്കണം മഹാപ്രഭോ...അറിയാതെയെങ്കിലും അവിടുത്തെ സന്നിധാനത്തില്‍ കടന്നുകയറിയ അപരാധത്തിന്...തൊഴുകയ്യോടെ ഞാന്‍ ആ മുറിവിട്ടിറങ്ങി, ഉള്ളിലെ മഹാമൌനത്തിന്റെ മുഴക്കത്തോടെ...

നിവേദനം

നിവേദനം

ആത്മാവില്‍ അശാന്തിയും
ശരീരത്തില്‍ അത്യുഷ്ണവും
കണ്ണീരില്‍ ഉപ്പും നല്‍കിയ
പരമകാരുണികനായ പിതാവേ...

സമചിത്തതയുടെ സമതലങ്ങളില്‍
ശീല്‍ക്കാരത്തോടെ തലയുയര്‍ത്തുന്ന
ശിരോതാപത്തിന്റെ സര്‍പ്പശിലകളെ
നീയെന്തിനെന്നില്‍ നാട്ടി ?

മറവിയുടെ പ്രശാന്തിക്കുമേല്‍
ഓര്‍മകളുടെ ഊരാക്കുടുക്കിട്ട്
അണയാത്തീയുടെ ആഗ്നേയം
നീയെന്തിനെന്നിലേക്കെയ്തു?

അളവുകളില്ലാത്ത സൌമനസ്യം
നിരുപാധികമായ നിരാസമാക്കി
എന്റെ അതീതസ്വപ്നങ്ങള്‍ക്കുമേല്‍
നീയെന്തിനാവരണംതീര്‍ത്തു?

നിറവേറലുകളില്ലാത്ത നിവേദനങ്ങള്‍
നിന്റെ നിറയാത്ത കണക്കുപുസ്തകത്തില്‍
എഴുതിച്ചേര്‍ക്കുവാന്‍ കനിവുകാട്ടണേ
പരമകാരുണികനായ പിതാവേ...

ഗഗറിയ

ഗഗറിയ

കഠിനവും അതീവദുഷ്കരവുമാണ് ഹേമകുണ്ടിലേക്കുള്ള യാത്ര. അമൃതസര്‍ കഴിഞ്ഞാല്‍ സിക്ക് സമുദായത്തിന്റെ ഏറ്റവും പ്രമുഖ ആരാധനാകേന്ദ്രമാണ് ഗഡ് വാള്‍ ഹിമാലയത്തിലെ സപ്ടശ്രുംഗ് കൊടുമുടികള്‍ക്ക് നടുവില്‍ ഹേമകുണ്ട് തടാകത്തിനരികില്‍ നിലകൊള്ളുന്ന ഹേമകുണ്ട് ഗുരുദ്വാര. സമുദ്രനിരപ്പില്‍നിന്ന് പതിനേഴായിരം അടി ഉയരെ. ദുര്‍ഘടയാത്രയാണെങ്കിലും പഞാബില്‍നിന്നും ഹരിയാനയില്‍നിന്നും കുടുംബസമേതം ഹേമകുണ്ടിലെത്തുന്ന ഭക്തര്‍ ഏറെയാണ്‌. സ്ത്രീപുരുഷഭേദമില്ലാതെ വൃദ്ധരും യുവാക്കളും കുട്ടികളും ഹേമകുണ്ടിലെത്തുന്നു. വരുന്നവരില്‍ നല്ലപങ്കും സമ്പന്നരായ സിക്കുകാരാണ്. ലാന്‍ഡ്‌ ക്രുയിസര്‍ കാറുകളില്‍ ഗോവിന്ദ്‌ഘട്ടിലെത്തി അവിടെനിന്നും പതിനാറ് കിലോമീറ്റര്‍ നടന്ന് അവര്‍ തങ്ങളുടെ പത്താമത്തെ ആത്മീയഗുരുവായ ഗുരു ഗോവിന്ദ് സിംഗിന്റെ സന്നിധിയിലെത്തി വണങ്ങി മടങ്ങുന്നു, തീവ്രമായ ഭക്തിയോടെതന്നെ.

ഒരിക്കല്‍ പത്രപ്രവര്‍ത്തകനായ കെ.എന്‍ ഷാജിയുമൊത്ത് ഞാന്‍ ഹേമകുണ്ട് സന്ദര്‍ശിക്കുകയുണ്ടായി. ഹേമകുണ്ടിന്റെ ബേസ് ക്യാമ്പായ ഗഗറിയയിലാണ് താമസം. കഠിനമായ തണുപ്പാണ് ഗഗറിയയില്‍ . സിക്ക്ധാബയില്‍നിന്നും സൌജന്യമായി ചപ്പാത്തിയും കറിയും ചായയും കിട്ടും. ദയാലുക്കളും ധാരാളികളുമാണ് സിക്കുകാര്‍ . കൈനിറയെ വാരിക്കൊടുക്കാന്‍ അവര്‍ക്ക് തെല്ലും മടിയില്ല. വൈകിട്ട് വരിവരിയായിരുന്ന് ചപ്പാത്തി കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് ഒരു വലിയ രൂപം കടന്നുവന്നത്. ആറടിക്ക് മേല്‍ ഉയരവും ഒത്ത തടിയുമുള്ള ഒരു സിക്കുകാരന്‍ . വന്നപാടെ ഒരലര്‍ച്ചയാണ്. "വോ ഖതം ഹോനെവാല ആദ്മി കിധര്‍ ഹൈ...?" മരിച്ചയാള്‍ എവിടെ എന്നാണ് ചോദ്യം. അമ്പരപ്പോടെ എല്ലാവരും നിശബ്ദരായി വന്നയാളെ നോക്കി. വിളമ്പിക്കൊണ്ടിരുന്ന പഞാബി മുറിയുടെ ഒരു മൂലയിലേക്ക് കൈചൂണ്ടി. അവിടെക്കിടക്കുന്നു, ഒരു സിക്കുകാരന്റെ മൂടിയിട്ടിരിക്കുന്ന മൃതദേഹം. തീര്‍ഥാടനത്തിന് വന്ന് എന്തോ രോഗം ബാധിച്ച് മരിച്ച ഒരു ഹതഭാഗ്യന്‍ .

ഗഗറിയയിലെത്തി അപ്രതീക്ഷിതമായി മരിച്ചുപോകുന്നവരെ യഥാവിധി സംസ്കരിക്കുന്ന കക്ഷിയാണ് മുറിയിലേക്ക് വന്നിരിക്കുന്നയാള്‍ . അദ്ദേഹത്തിന്റെ നിര്‍ദേശ മനുസരിച്ച് രണ്ടുപേര്‍ ആദരപൂര്‍വ്വം മൃതദേഹം എടുത്തു പുറത്തേക്ക് നടന്നു. ഭക്ഷണംകഴിക്കല്‍ നിറുത്തി അമ്പരന്നിരിക്കുന്ന ഞങ്ങളെയെല്ലാം ഒന്നുനോക്കി അദ്ദേഹവും പുറത്തേക്ക് നടന്ന് വാതില്‍ക്കലെത്തി... തിരിഞ്ഞുനിന്ന് കയ്യുയര്‍ത്തി അഭിവാദ്യം ചെയ്തു...

"സത് നാം വഹെ ഗുരു...." അങ്ങയുടെ നാമമാണ് സത്യം ഗുരോ...
ഗഗറിയയില്‍ അപ്പോള്‍ മൂടല്‍മഞ്ഞ് പടര്‍ന്നിരുന്നു...

ബ്രഹ്മകമലം

 ബ്രഹ്മകമലം


ബ്രഹ്മകമലത്തെക്കുറിച്ച് പറഞ്ഞു കേട്ടിട്ടെയുള്ളൂ. ഒരിക്കല്‍ കയ്യില്‍ കിട്ടി. അത് ഞങ്ങള്‍ക്ക് തന്നതോ സാക്ഷാല്‍ നാരദമുനി. കഥയിങ്ങനെ. ബ്രഹ്മകമലമെന്നു പറഞ്ഞാല്‍ പര്‍വതങ്ങളില്‍ പാറകള്‍ക്കിടയില്‍ വളരുന്ന താമര. ഒരിക്കല്‍ ബദരിനാഥില്‍നിന്നും ഇന്ത്യയുടെ ഏറ്റവും വടക്കെയറ്റത്തെ ഗ്രാമമായ മാനാവഴി ഞങ്ങള്‍ വസുധാര വാട്ടര്‍ഫാള്‍സ് കാണുവാന്‍ പോയി. ഭീംഫൂല്‍ എന്ന ഭീമന്റെ പാലം പിന്നിട്ട് പണ്ട് യുധിഷ്ടിരന്‍ സ്വര്‍ഗാരോഹണത്തിനായി നടന്നുവെന്ന് പറയപ്പെടുന്ന പാതയിലൂടെ ഞങ്ങള്‍ നടന്നു. ഒരിടത്തെത്തിയപ്പോള്‍ പാതയരികിലെ ചെറിയൊരു ഗുഹയിലിരിക്കുന്നു, കാവിയുടുത്ത കുറിയൊരു സ്വാമി. നിഷ്ക്കളങ്കമായ ചിരിയോടെ സ്വാമി ഞങ്ങളെ അഭിവാദ്യം ചെയ്തു. "ആവോ ഭായിയോം..വസുധാര ജാത്തെ ഹേനാ...ഹം നാരദമുനി ഹേ..." സ്വാമി സ്വയം പരിചയപ്പെടുത്തി.നാരദന്‍ ഞങ്ങള്‍ക്ക് ടൈഗര്‍ ബിസ്കുറ്റ് തന്നു സ്വീകരിച്ചു. കുടിക്കാന്‍ നല്ല ശുദ്ധജലവും. യാത്രപറയുമ്പോള്‍ നാരദമുനി ഒരു ചോദ്യം. "ബ്രഹ്മകമല്‍ വേണോ...?" ഞങ്ങള്‍ അത്ഭുതപ്പെട്ടു..."സ്വാമിയുടെ കയ്യിലുണ്ടോ ബ്രഹ്മകമലം..."കയ്യിലില്ല...നിങ്ങള്‍ തിരിച്ചുവരുമ്പോള്‍ ഞാന്‍ പറിച്ചുവെക്കാം...പര്‍വതത്തിന്റെ മുകളില്‍ കയറണം. കഷ്ടപ്പാടാണ്..." നാരദന്‍ വിനീതനായി...ഞങ്ങള്‍ വസുധാരയിലേക്ക് നടന്നു.

നാനൂറ് അടി മുകളില്‍നിന്നും താഴേക്കുപതിക്കുന്ന അതിമനോഹരമായ വസുധാര ഫാള്‍സ് സന്ദര്‍ശിച്ച് ഏകദേശം നാലുമണിക്കൂറിനകം ഞങ്ങള്‍ തിരിച്ച് നാരദസന്നിധിയിലെത്തി. പറഞ്ഞതുപോലെ നാരദന്‍ ഒരു ബ്രഹ്മകമലം ഞങ്ങള്‍ക്കുതന്നു. മഞ്ഞനിറത്തില്‍ ആകര്‍ഷകമായ ഒരു വലിയ പുഷ്പം. ഗന്ധമൊന്നുമില്ല. "ഒരുപാടു കഷ് ടപ്പെട്ടു...."പരവശനായി നാരദമുനി പറഞ്ഞു. പാവം. മലകയറി വിഷമിച്ചിട്ടുണ്ടാവും. സന്തോഷത്തോടെ ഞങ്ങള്‍ മുനിക്ക്‌ ഇരുപത്തഞ്ചു രൂപ കൊടുത്ത് യാത്രപറഞ്ഞ് പിരിഞ്ഞു. തിരിച്ചു മാനയിലെത്തി ഒരു ചെറിയ ചായക്കടയില്‍ കയറി. ചൂടുചായ മൊത്തിക്കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഏകദേശം പത്തുവയസ്സുള്ള ഒരു നേപ്പാളി പെണ്‍കുട്ടി കയറിവന്ന് ഞങ്ങളോട് ചോദിച്ചു..."ആപ്കോ ബ്രഹ്മകമല്‍ ചാഹ്താ ഹേ...? അവളുടെ കയ്യില്‍ ബ്രഹ്മകമല്‍ പൂക്കളുടെ ഒരു കെട്ടുണ്ട്. പത്തെണ്ണത്തിനു അഞ്ചുരൂപയാണ് വില. സന്ദര്‍ശകര്‍ക്ക് ബ്രഹ്മകമല്‍ ശേഖരിച്ചു വില്കുകയെന്നത് അവിടത്തെ കുട്ടികളുടെ ഹോബിയാണ്...അവര്‍ രാവിലെതന്നെ പോയി ശേഖരിക്കും കെട്ടുകണക്കിന് പൂക്കള്‍ . മാനായുടെ പരിസരത്ത് ധാരാളമുണ്ട് ബ്രഹ്മകമല്‍ പുഷ്പങ്ങള്‍ ... ഏതായാലും നല്ലവനായ നാരദമുനി ഞങ്ങള്‍ക്ക് കഷ് ടപ്പെട്ടു പറിച്ചുതന്ന ബ്രഹ്മാവിന്റെ താമര കയ്യിലിരിക്കുമ്പോള്‍ വേറെ വാങ്ങേണ്ടെന്നുവെച്ച് ഞങ്ങള്‍ മാനയോട് തല്‍ക്കാലത്തേക്ക് വിട പറഞ്ഞു...

ഐസ് കോള്‍ഡ്

 ഐസ് കോള്‍ഡ്


ശീതരക്തവാഹിനീ
തണല്‍മരങ്ങളുടെ സ്നേഹം
സ്റ്റോര്‍റൂമില്‍ പൂട്ടിവെച്ച്
താക്കോല്‍ ദൂരെ എറിഞ്ഞ്
എങ്ങോട്ട് പോകുന്നു നീ...?

കോള്‍ കൊണ്ട മാനത്തിന്‍
പിന്‍വിളി കേള്‍ക്കാതെ
ഒരു കരച്ചിലിന്‍ ഞരക്കം
ഹൃദയത്തിലമര്‍ത്തി നീ
നടന്നുപോകുമ്പോള്‍ ...

പെരുമഴ പെയ്യുന്ന പാതകള്‍
മുന്നിലെരിയുന്ന വെയിലിന്‍
കനല്‍ച്ചാലുകള്‍ , മുഴങ്ങുന്നു
വീണ്ടുമൊരു പിന്‍വിളി...

ഓര്‍മ്മകള്‍ തിടുക്കയാത്രയായ്
മടങ്ങിയെത്തുമ്പോള്‍
മുരടിച്ച തുളസിത്തറയില്‍
കാത്തിരിക്കുന്നത് കിനാവോ
കണ്‍ചിമ്മിയ കല്‍വിളക്കോ
അറിയാനാവില്ലിപ്പോള്‍ ...

ഹൃദയത്തില്‍ ധ്രുവശൈത്യം
അതോ മരുഭൂമിയുടെ ചൂടോ...
രണ്ടായാലുമില്ല കയ്യില്‍
പഴയ സ്റ്റോര്‍റൂമിന്റെ താക്കോല്‍ ...

പ്രൈമല്‍ ഫിയര്‍

ഒരിക്കലും മറക്കില്ല, പറമ്പിക്കുളത്തെ ആനപ്പാടി റെസ്റ്റ്ഹൌസിലെ ആ രാത്രി. പ്രൈമല്‍ ഫിയര്‍ അഥവാ ആദിമഭീതി എന്താണെന്ന് തൊട്ടറിഞ്ഞ രാത്രി. ചെറുപ്പംമുതലേ എനിക്ക് അരക്കണോഫോബിയ എന്ന രോഗമുണ്ട്‌. എട്ടുകാലികളോടുള്ള അകാരണഭയം. പ്രാചീനകാലം
തൊട്ടേ മനുഷ്യര്‍ ഈ ഭീതി അറിഞ്ഞിരുന്നു. ലോകത്തില്‍ അറുപതു ശതമാനം ആളുകള്‍ക്കും ഈ രോഗമുണ്ടെന്ന് പറയപ്പെടുന്നു. ഇത് വെറും ഭീതിയല്ല. കാലാതീതമായ ഒരു കറുത്ത വികാരമാണ് അരക്കണോഫോബിയ. ഒരിക്കല്‍ ഞാന്‍ അതറിഞ്ഞു, അതിന്റെ ശരിയായ അര്‍ഥത്തില്‍ തന്നെ.

പറമ്പിക്കുളം ഡാമില്‍ ഒരു മുതല ചത്തുപൊങ്ങി. വനംവകുപ്പിന്റെ സുവോളജി വിഭാഗം തലവനും ഡേരാഡൂണ്‍കാരനുമായ ഉണിയാല്‍ ആ മുതലയുടെ തല മുറിച്ചെടുത്ത് കുഴിച്ചിട്ടു, അഴുകിക്കഴിയുമ്പോള്‍ തലയോട് ക്ലീന്‍ചെയ്ത് ഫോറസ്റ്റ് മ്യുസിയത്തില്‍ വെക്കുവാന്‍ . ആ തല കുഴിച്ചെടുക്കുമ്പോള്‍ ഞാനുമുണ്ടായിരുന്നു ആനപ്പാടിയില്‍ . "സ്റ്റോപ്പ്‌", പെട്ടെന്ന് ഉണിയാല്‍ ഒരലര്‍ച്ച. "സ്റ്റേ എവേ". ഞാന്‍ നോക്കുമ്പോള്‍ കുഴിച്ചെടുത്ത തലയോടിനുള്ളില്‍നിന്നും ഇറങ്ങിവരുന്നു ഉറാംപുലി എന്നറിയപ്പെടുന്ന ഇന്ത്യന്‍ തരാന്റുല സ്പൈഡര്‍ . നോക്കിനില്‍ക്കെ അത് കുറ്റിക്കാട്ടിലേക്കൊടിപ്പോയി. കടിച്ചാല്‍ ജന്മം പാഴാണ്. കടുത്ത വിഷമുള്ള ഇനം.

അന്നുരാത്രി മൂന്ന് പെഗ് റമ്മിന്റെ പുറത്ത് ഞാന്‍ ആനപ്പാടി റെസ്റ്റ് ഹൌസിന് മുന്നിലെ വരാന്തയില്‍ ഒറ്റക്കിരിക്കുകയായിരുന്നു. ഒരു നാല്‍പ്പത്‌ വാട്ട് ബള്‍ബിന്റെ വെട്ടം മാത്രം. സ്വപ്നത്തിലെന്നപോലെ ഞാന്‍ കണ്ടു, ഓടിപ്പോയ ഉറാംപുലി എന്റെ കാലിന് തൊട്ടരികില്‍ തറയില്‍ ചുരമാന്തിയിരിക്കുന്നു. എന്റെ നട്ടെല്ലിലൂടെ ഒരു തണുത്ത കാറ്റ് പുളഞ്ഞുകയറി. ശരീരമാസകലം എന്റെ രോമങ്ങള്‍ എഴുന്നുനിന്നു. മദ്യം ആവിയായി എന്റെ നെറുകയിലൂടെ പൊങ്ങി. അത്രയ്ക്ക് ഭീകരമായിരുന്നു അവന്റെ രൂപം. രോമാവൃതമായ കാലുകള്‍ ചലിപ്പിച്ച് ആയിരം നേത്രപടലങ്ങളിലൂടെ അവന്‍ എന്നെയും കാണുകയായിരുന്നു.എണ്ണമറ്റ ജന്മങ്ങളിലെ ആദിമഭീതിയുടെ നഖങ്ങള്‍ എന്നെ പൊതിഞ്ഞു. എത്ര സമയം കഴിഞ്ഞെന്നറിഞ്ഞില്ല, വാച്ചര്‍ വാസു വന്നുവിളിച്ചപ്പോളാണ് എനിക്ക് സമനില വീണ്ടുകിട്ടിയത്. ഞാന്‍ ചുറ്റും നോക്കി. അവന്‍ എങ്ങോട്ടുപോയെന്ന് ഞാന്‍ കണ്ടില്ല..



മൃതം

നീല നിയോണ്‍ വെളിച്ചം അന്തിച്ചുവപ്പിനെ പുണര്‍ന്ന്
വാംപയറുകള്‍ക്ക് പ്രിയങ്കരമായ വയലറ്റ് ച്ഛവിയിലമരുമ്പോള്‍
എന്റെ കട്ട്ഗ്ലാസ്സില്‍ സിംഗിള്‍മാള്‍ട്ടിന്റെ മഞ്ഞയ്ക്കുമേല്‍
സുതാര്യമായ ഐസ് ക്യുബുകള്‍ തണുത്ത ചുണ്ടുകള്‍കൊണ്ട്
പരസ്പരം അലിയിക്കുന്നു...

ഭിത്തിയില്‍ വിവസ്ത്രയായ നടാഷാ കിന്‍സ്കി
പീതചതുരങ്ങളാല്‍ അലംകൃതനായ അനകോണ്ടയെ
വക്ഷോജങ്ങളമര്‍ത്തി റേപ്പ് ചെയ്യുന്നു...

മുറിയില്‍ ജോണ്‍ ലെന്നന്‍ പാടുന്നു
ഇമാജിന്‍ , രാജ്യങ്ങളില്ലാത്ത നിയമങ്ങളില്ലാത്ത
അപാരസ്വാതന്ത്ര്യത്തിന്റെ ഉന്മാദകാന്തിയെക്കുറിച്ച്...

എന്റെ ഓര്‍മകളില്‍
സ്വപ്നങ്ങളുറങ്ങിയ കണ്ണുകളിലെ
മുഖപടം ചാര്‍ത്തിയ സങ്കടം മാത്രം
ഇടമുറിയാതെ പൊഴിയുന്ന ഗുല്‍മോഹറിന്റെ ചുവപ്പും
ഒന്നൊന്നായടരുന്ന ബോഗൈന്‍വില്ലയുടെ വെളുപ്പും
ഇടകലരുന്ന പാതയുടെ മോസൈക്കില്‍
കാത്തിരിപ്പുകളെ നെടുവീര്‍പ്പുകളായി മാറ്റുന്ന
നിസംഗതയുടെ രാസവിദ്യ...

മടുപ്പിന്റെ മേശയ്ക്കുമേല്‍ ആംബര്‍ദ്രാവകത്തില്‍
പ്രതിഫലിക്കുന്നത് , ആസന്നമൃത്യുവിനെ
ചുംബിക്കാനായുന്ന ഓറഞ്ചിന്റെ വലിയ വൃത്തം...
സ്വസ് തി...


ഫ്രെയിം

ഫ്രെയിം

വീട്ടുകാരെല്ലാം കാത്തുകാത്തിരുന്നു
ഒരു മാര്‍ച്ചുമാസത്തിലെ പൂരംനാളില്‍ 
കൊച്ചുബംഗ്ലാവില്‍ കുഞ്ഞനിയച്ചന്‍
ഒരു ഫ്രെയ്മിനുള്ളില്‍ ഭൂജാതനായി...

കൈവളരുന്നോ കാല്‍വളരുന്നോ
എന്നുനോക്കാന്‍ ആളെപ്പോഴും റെഡി...
നല്ല ഭക്ഷണം കഴിച്ചും നന്നായി പഠിച്ചും
ഫ്രെയ്മിനുള്ളില്‍ കുഞ്ഞനിയച്ചന്‍
മിടുക്കനായി വളര്‍ന്നു...

കാലംചെല്ലെ ബാങ്കില്‍ ജോലികിട്ടിയ
കുഞ്ഞനിയച്ചന്‍ അപ്പന്‍ കണ്ടുപിടിച്ച
ദിവ്യയെ ആയിരംപേരെ സാക്ഷിനിര്‍ത്തി
ബസിലിക്ക പള്ളിയില്‍വെച്ചു കെട്ടി
എല്ലാവര്‍ക്കും കായിക്കയുടെ ബിരിയാണിയും
ലാസ ഐസ് ക്രീമും കൊടുത്തു...

ആ ദാമ്പത്യവല്ലരിയുടെ ഫ്രെയ്മിനുള്ളില്‍
ടിനുവും ടിന്റുവും ഇരട്ടയായി വിരിഞ്ഞു
ഗള്‍ഫില്‍ നിന്ന് വന്ന ജോളിയളിയന്‍
ആ ഫ്രെയ്മിലേക്ക് ഒരു സ്കോച്ചംബെയ്തു...

അങ്ങിനെയങ്ങിനെ ടിനു സോഫ്റ്റ്‌വേര്‍ പഠിച്ചും
ടിന്റു മെഡിസിന്‍ പഠിച്ചും യുഎസിലേക്ക് പോയി
കുഞ്ഞനിയച്ചന്‍ തന്റെ ഫ്രെയ്മിനുള്ളിലിരുന്ന്
മാസാമാസം മണിട്രാന്‍സ്ഫര്‍ വഴിവന്ന പണം
അളിയന്മാര്‍ക്ക് പലിശയ്ക്കുകൊടുത്ത്
കുടുംബസ്വത്ത് ഇരട്ടിപ്പിച്ചു...

ഇപ്പോള്‍ കുഞ്ഞനിയച്ചന്‍ തന്റെ
ആറടി റിയല്‍എസ്റ്റേറ്റ്‌ മുറിയുടെ
തണുത്ത ഫ്രെയ്മിനുള്ളില്‍
തങ്കലിപികളില്‍ തന്റെ പേരെഴുതിയ
മാര്‍ബിള്‍ഫലകം നെഞ്ചില്‍താങ്ങി
സുഖമായുറങ്ങുകയാണ്...

ഫ്രെയിമിന് പുറത്ത് ലോകം സജീവമാണ്...