നിശയുടെ ചിറകില്
നിലാവിന് പൊട്ടുകളില്
മാമ്പൂക്കളുതിരുമ്പോള്
നിശബ്ദം നീലനിശ
നിനക്കായ് കാതോര്ക്കുന്നു
ദളമര്മരംപോല് നിന്
കിളിവാക്കുകള് കിനിയുമ്പോള്
വിരിയുന്നു സിരകളിലായിരം
ഉന്മാദമല്ലികപ്പൂക്കള്
പാതിരാ ചേക്കേറും
ശ്യാമകേശം ചിതറി
വിദൂരത പരതും നിന്
മിഴിക്കോണിന് നിലാത്തിരി
കാണ്കവേ തെളിഞ്ഞുവോ
തരളമാം വിരല്ത്തുമ്പിന്
മൃദുസ്പര്ശസാന്ത്വനത്തില്
നിമിഷാര്ദ്ധമലിയും ചിത്രം
ഇടമുറിയാതൊഴുകും
കളകൂജനലഹരിയില്
അറിയാതൊഴുകുമ്പോഴും
ഉള്ളില് മഹാമൗനശൈത്യം
തേടിയത് പ്രമദരാഗം
നേടിയത് രാവിന് രക്തം
ഇനി യാത്രയ്ക്കഭയം
നിശയുടെ ചിറകുകള് മാത്രം.
നിലാവിന് പൊട്ടുകളില്
മാമ്പൂക്കളുതിരുമ്പോള്
നിശബ്ദം നീലനിശ
നിനക്കായ് കാതോര്ക്കുന്നു
ദളമര്മരംപോല് നിന്
കിളിവാക്കുകള് കിനിയുമ്പോള്
വിരിയുന്നു സിരകളിലായിരം
ഉന്മാദമല്ലികപ്പൂക്കള്
പാതിരാ ചേക്കേറും
ശ്യാമകേശം ചിതറി
വിദൂരത പരതും നിന്
മിഴിക്കോണിന് നിലാത്തിരി
കാണ്കവേ തെളിഞ്ഞുവോ
തരളമാം വിരല്ത്തുമ്പിന്
മൃദുസ്പര്ശസാന്ത്വനത്തില്
നിമിഷാര്ദ്ധമലിയും ചിത്രം
ഇടമുറിയാതൊഴുകും
കളകൂജനലഹരിയില്
അറിയാതൊഴുകുമ്പോഴും
ഉള്ളില് മഹാമൗനശൈത്യം
തേടിയത് പ്രമദരാഗം
നേടിയത് രാവിന് രക്തം
ഇനി യാത്രയ്ക്കഭയം
നിശയുടെ ചിറകുകള് മാത്രം.