അന്തരം
മിടുക്കന് അതിരാവിലെയെഴുന്നേറ്റു
കക്കൂസില്പോയി വയറ് കാലിയാക്കി
മുപ്പതു മിനിട്ട് യോഗാഭ്യാസം ചെയ്തു
കോള്‍ഗേറ്റ് കൊണ്ട് പല്ലുതേച്ചു
പിയേര്‍സ് സോപ്പ് തേച്ചു കുളിച്ചു
പാലപ്പവും വെജിറ്റബിള്‍ സ്റ്റുവും കഴിച്ചു
ജീന്‍സും ടീഷര്‍ട്ടുമിട്ടു ബ്രില്‍ക്രീം തേച്ചു
മുടി കോതിയൊതുക്കി
അമ്മൂമ്മക്കൊരുമ്മയും കൊടുത്തു
റോഡിലേക്കിറങ്ങി...
ദീനാമ്മ അവനെ കണ്ടെങ്കിലും
മൈന്‍ഡ് ചെയ്തില്ല...
വഷളന്‍ വെളുപ്പിനെണീറ്റു
മുള്ളീട്ടു പിന്നേം കിടന്നുറങ്ങി
പിന്നെ ഉച്ചക്കെണീറ്റു
ഒരു കട്ടന്‍ ചായ കുടിച്ചു
ദിനേശ് ബീഡി കത്തിച്ചു
മുഷിഞ്ഞ കൈലി ചുറ്റി
അപ്പനെ നാല് തെറിപറഞ്ഞു
റോഡിലേക്കിറങ്ങി...
ദീനാമ്മ അവനെക്കണ്ട്
ഒരു കള്ളച്ചിരിയോടെ
നഖം കടിച്ചുകൊണ്ടോടിപ്പോയി...
കാരണം ദീനാമ്മയുടെയുള്ളില്
ഒരു വിപ്ലവകാരി
ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു...
മിടുക്കന് അതിരാവിലെയെഴുന്നേറ്റു
കക്കൂസില്പോയി വയറ് കാലിയാക്കി
മുപ്പതു മിനിട്ട് യോഗാഭ്യാസം ചെയ്തു
കോള്‍ഗേറ്റ് കൊണ്ട് പല്ലുതേച്ചു
പിയേര്‍സ് സോപ്പ് തേച്ചു കുളിച്ചു
പാലപ്പവും വെജിറ്റബിള്‍ സ്റ്റുവും കഴിച്ചു
ജീന്‍സും ടീഷര്‍ട്ടുമിട്ടു ബ്രില്‍ക്രീം തേച്ചു
മുടി കോതിയൊതുക്കി
അമ്മൂമ്മക്കൊരുമ്മയും കൊടുത്തു
റോഡിലേക്കിറങ്ങി...
ദീനാമ്മ അവനെ കണ്ടെങ്കിലും
മൈന്‍ഡ് ചെയ്തില്ല...
വഷളന്‍ വെളുപ്പിനെണീറ്റു
മുള്ളീട്ടു പിന്നേം കിടന്നുറങ്ങി
പിന്നെ ഉച്ചക്കെണീറ്റു
ഒരു കട്ടന്‍ ചായ കുടിച്ചു
ദിനേശ് ബീഡി കത്തിച്ചു
മുഷിഞ്ഞ കൈലി ചുറ്റി
അപ്പനെ നാല് തെറിപറഞ്ഞു
റോഡിലേക്കിറങ്ങി...
ദീനാമ്മ അവനെക്കണ്ട്
ഒരു കള്ളച്ചിരിയോടെ
നഖം കടിച്ചുകൊണ്ടോടിപ്പോയി...
കാരണം ദീനാമ്മയുടെയുള്ളില്
ഒരു വിപ്ലവകാരി
ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു...
നന്നായിട്ടുണ്ട് !
ReplyDeleteThanks Naushu...
ReplyDeleteകാരണം ദീനാമ്മയുടെയുള്ളില്
ReplyDeleteഒരു വിപ്ലവകാരി
ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു... ദീനാമ്മ എപ്പോഴും അങ്ങനെയായിരുന്നൂ.വേഡ് വെരിപിക്കേഷൻ ഏടുത്ത് കളയൂ.... അല്ലേങ്കിൽ കമന്റിടാൻ ആൾക്കർ മടിക്കും
Dear Chandu Nair, thank you so much for your suggestion....
ReplyDelete