Sunday 18 March 2012

ആത്മസുഹൃത്ത്‌

ആത്മസുഹൃത്ത്‌

ജോസപ്പാ...
ഓര്‍മവെച്ച കാലം തുടങ്ങി
നീ എനിക്ക് പാരയായിരുന്നു
മൂന്നാംക്ലാസ്സില്‍ വെച്ച്
ഞാന്‍ നിക്കറീട്ടു മുള്ളിയപ്പോ
സ്കൂളില്‍ നീയത് പാട്ടാക്കി.

ഏഴാം ക്ലാസ്സില്‍വെച്ച് സാറ്റ് കളിച്ചപ്പോ
തെക്കേലെ ചിന്നമ്മേടെ കൂടെ
സ്കൂള്‍ പറമ്പിലെ ചേമ്പുംകാട്ടില്‍
ഞാന്‍ ഒളിച്ചിച്ചിരുന്നത്
നീ നോട്ടീസടിച്ചു ആഘോഷിച്ചു.

പത്തിലുവെച്ചു
ദുഃഖവ്യാഴാഴ്ച രാത്രി
നമ്മളൊരുമിച്ചു
ചാള വറുത്തതും കൂട്ടി
ചാരായം കുടിച്ചത്
നീ എന്റെ വീട്ടില്‍
ഒറ്റിക്കൊടുത്തു.

അമ്പലക്കുളത്തിലെ
കൂട്ടക്കുളിയും ഞെളിപിരിയും
നാട്ടില്‍ കേസാക്കി
നീ പുണ്യാളനായി.

എനിക്ക് വന്ന കല്യാണാലോചന
ഒന്നും രണ്ടുമല്ല
പത്തുമുപ്പതെണ്ണം
നീ ഉറക്കമിളച്ചിരുന്നു
കുണ്ടിക്കു കുത്തിക്കളഞ്ഞു.

ഇപ്പൊ ഒറ്റനമ്പറില്‍
എനിക്ക് അയ്യായിരം ഉലുവ
അടിച്ചപ്പോ ഞാന്‍ നിന്റെ
ആത്മസുഹൃത്താണെന്ന്
നീ എന്തിനാണ് ചായക്കടയില്‍
ചെന്ന് വിളമ്പുന്നത്
എരപ്പാളീ...

No comments:

Post a Comment

Say something to me