Saturday 3 March 2012

ഓട്ടോഗ്രാഫ്

ഓട്ടോഗ്രാഫ്

മഞ്ഞശലഭങ്ങള്‍ മാവിന്‍കൊമ്പുകളെ
കീഴടക്കിയ നരച്ചൊരു ഉച്ചനേരത്ത്
പത്തില്‍ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ ഒപ്പിട്ട
ഓട്ടോഗ്രാഫുമായി രാജശ്രീ കുളത്തിന്റെ
താഴത്തെ പടവിലിരുന്നു...

ഉച്ചയുടെ നിഗൂഡമായ നിശബ്ദതയില്‍
അവളുടെ ഓര്‍മ്മകള്‍
അലസമായി അലഞ്ഞു...

കുളത്തിലെ തെളിഞ്ഞ വെള്ളത്തില്‍
മാനത്തുകണ്ണികള്‍ സ്വപ്നം
കാണുന്നുണ്ടായിരുന്നു...

സ്മരണകളുടെ സ്ഫടികജാലകം തുറന്ന്
വര്‍ത്തമാനകാലം മറന്ന് രാജശ്രീ
പഴയ സൌഹൃദങ്ങളുടെ തണുപ്പുതേടി
കുളപ്പടവില്‍ ചെരിഞ്ഞു കിടന്നു...

നിശബ്ദമായിരുന്നു
നിലയ്ക്കാത്തതായിരുന്നു
നീലനിറമാര്‍ന്ന
അവളുടെ ഉറക്കം...
കൂടെ ഓര്‍മകളുടെ ഭാരവുമായി
ഓട്ടോഗ്രാഫും ഉറങ്ങിയല്ലോ...

2 comments:

  1. ഹായ്,ഞാനിവിടെ ആദ്യായിട്ടാനു കേട്ടോ,
    ഉം.. കവിത നന്നായിട്ടുണ്ട്.. ''പഴയ സൌഹൃദങ്ങള്ടെ തണുപ്പ് തേടി" എന്ന വരിയില്‍ ഒരു ഗൃഹാതുരത്വം ഒളിഞ്ഞിരിപുണ്ട് .
    "നിലയ്ക്കാത്തതായിരുന്നു ഉറക്കം" ആ വരി വേണ്ടായിരുന്നു.
    അവളുറങ്ങുമ്പോള്‍ ഓര്‍മകളുടെ വറ്റാത്ത ഉറവയുമായി
    ആ ഓട്ടോഗ്രാഫ് ഉറങ്ങാതെ കൂട്ടിരുന്നു എന്ന് എഴുതിയെങ്കില്‍
    വളരെ നന്നായേനെ....

    ReplyDelete
  2. നന്ദി ഷഹന. 'അവളുറങ്ങുമ്പോള്‍ ഓര്‍മകളുടെ വറ്റാത്ത ഉറവയുമായി
    ആ ഓട്ടോഗ്രാഫ് ഉറങ്ങാതെ കൂട്ടിരുന്നു' എന്ന് എഴുതിയെങ്കില്‍ വാസ്തവത്തില്‍ കൂടുതല്‍ നന്നാകുമായിരുന്നു...
    വീണ്ടും വായിക്കുമെന്ന് വിശ്വസിക്കുന്നു...
    സ്നേഹത്തോടെ
    ജോയ്

    ReplyDelete

Say something to me