Friday 16 March 2012

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഫേസ്ബുക്ക്
ചിലപ്പോള്‍ ചടുലവീക്ഷണങ്ങളും
പലപ്പോഴും ചപലഭാഷണങ്ങളും
സഹസ്രസൌഹൃദങ്ങളായ്
നിന്നില്‍ നിറയുമ്പോള്‍

ചിലപ്പോള്‍ പ്രണയമധുകണവും
പലപ്പോഴും നോവിന്‍കണ്ണീരുപ്പും
നിന്നലാതവലയത്തില്‍
എരിഞ്ഞമരുമ്പോള്‍

ഒരു പാസ്വേര് ടിന്‍
മാന്ത്രികസ്പര്ശത്തില്‍
ഞാന്‍ തിരഞ്ഞതും
നിന്‍ നിഗൂഡത
കണ്ടതോ വിദൂരസ്വപ്നത്തില്‍
നീയെനിക്കേകിയ മായാമരീചിക

ഫേസ്ബുക്ക്
നിനക്കാകുമോ സമന്വയിപ്പിക്കുവാന്‍
സമാന്തരങ്ങളുടെ സന്ധിയില്ലായ്മകള്‍

വിലക്കിയ വാക്കുകള്‍
വിഷാദം വിലങ്ങാതെ
നിലാവിന്‍ നീരാളത്തില്‍
മയങ്ങുന്നു നിശബ്ദം

No comments:

Post a Comment

Say something to me