Showing posts with label shilaapanjaram. Show all posts
Showing posts with label shilaapanjaram. Show all posts

Friday, 27 April 2012

പലായനം

പലായനം

യാമിനിയുടെ മലമുകളിലേക്ക്
നൂറ്റിയെട്ട് പടവുകള്‍
ഓരോന്നും താണ്ടുവാന്‍
ഓരോ യാമങ്ങള്‍ ...

എണ്ണിത്തീര്‍ത്തതും
എണ്ണാനിരിക്കുന്നതുമായ
യാമങ്ങള്‍ക്കൊടുവിലെത്തും
ദിശകളെട്ടും വരിഞ്ഞുകെട്ടുന്ന
യാമിനിയുടെ ശിലാപഞ്ജരത്തില്‍ ...

മുഴങ്ങുന്ന മൌനം മിഴിയില്‍ നിറച്ചും
മറുവാക്കിനെ ചൊടിയില്‍ തളച്ചും
പുരികരേഖയില്‍ താപം തിളച്ചും
യാമിനി മയങ്ങും ശിലാപഞ്ജരത്തില്‍ ...

പക്ഷെ, കിഴക്ക് വെള്ളകീറുന്നു
കയറിയ പടവുകള്‍ തിരിച്ചിറങ്ങണം
തണുത്ത മണ്ണില്‍ ചുവടുറക്കണം
കടിഞ്ഞാണിന്റെ കുരുക്കഴിക്കണം
പിന്‍ചുവടുകളില്‍ ദിശകള്‍ താണ്ടണം
വരട്ടെ പലായനന്‍ ,
ഇനിയളക്കണം പകലിന്റെ പാതകള്‍ ...