Showing posts with label chaaraniram. Show all posts
Showing posts with label chaaraniram. Show all posts

Friday, 20 April 2012

മഴ

മഴ

തുറന്നിട്ട ജാലകത്തിലൂടെ
മഴ കണ്ടിരിക്കുമ്പോള്‍
ഓരോ മഴനാരിലും തെളിയുന്നത്
ചാരനിറമാര്‍ന്ന ഓര്‍മ്മച്ചിത്രങ്ങള്‍ ...

മുറ്റത്തെ വള്ളിനാരകവും
നാരകത്തിലെ വെളുത്ത പൂക്കളും
നാരകക്കൊമ്പിലെ മഞ്ഞക്കുരുവിയും
നാരകച്ചോട്ടിലെ നന്ത്യാര്‍വട്ടവും
മലര്‍ന്നുകിടന്ന് മേലോട്ടുനോക്കി
കുരുവിക്കുഞ്ഞിനെ കണ്ണെറിയുന്ന
പുള്ളിയുള്ള വലിയ കള്ളിപ്പൂച്ചയും
മഴനാരുകളില്‍ തെളിയുമ്പോള്‍
മങ്ങിയ ചാരച്ചിത്രങ്ങള്‍ മാത്രം...

മിഴിക്കോണിലെ തിളക്കവും
പാതിവിരിഞ്ഞ പുഞ്ചിരിയും
വിരല്‍ത്തുമ്പിലെ ലാസ്യവും
അകലെയലയുന്ന നോട്ടവും
ഓര്‍മകളില്‍ പകര്‍ത്തുവാന്‍
മഴയുടെ പാലറ്റിലുണ്ട്
ചാരയുടെ ഒത്തിരി ഷേഡുകള്‍ ...

എല്ലാ ഓര്‍മ്മകളേയും
വര്‍ണ്ണരഹിതമാക്കുമോ
ഹൃദയരഹിതമായ ഈ
മഴനാരുകള്‍ ...
ജാലകമടക്കുവാനും വയ്യ...