Showing posts with label mrithyu. Show all posts
Showing posts with label mrithyu. Show all posts

Saturday, 17 March 2012

രാത്രിയാത്ര

രാത്രിയാത്ര

പകല്‍കത്തിയമരുമ്പോള്‍
നിശ നൃത്തം തുടങ്ങുന്നു
ഘോരതിമിരം കീറി
മൃത്യുവെയുണര്‍ത്തുന്നു.

നിലാവിന്‍ കളത്തിലെ
നീറുന്ന നീരാളത്തില്‍
ആസുരസുരതത്തിന്‍
ആലസ്യമൊഴിയാതെ
ഞാനുമുണരുന്നു.

വീട്ടാക്കടങ്ങള്‍
പകര്‍ത്തിയ കടലാസ്
പുകയുന്ന ശിരസ്സിന്‍
ചിതയിലെരിച്ചു
യാത്രമൊഴിയാതെ
നേരെ നടക്കുമ്പോള്‍
മുന്നില്‍ അസ്ഥിപഥം
പിന്നില്‍ മൃത്യുവിന്‍
മഹാശൈത്യം.

ഉള്ളില്‍ പാദുകങ്ങള്‍
പോയവന്റെ കാലിലെ
ഉഴവുചാല്‍
ഇനി രാത്രിയാത്ര.