Showing posts with label joyvarghese. Show all posts
Showing posts with label joyvarghese. Show all posts

Saturday, 10 March 2012

സ്മരണ

സ്മരണ

സ്മരണയുടെ മൂര്‍ദ്ധാവില്‍
മാമ്പൂക്കളുതിരുമ്പോള്‍
സിരയിലൊരു കൂറ്റന്‍
കരിനാഗമുണരുന്നു

സ്മരണയുടെ വക്ഷസ്സില്‍
വിയര്‍പ്പുചാലൊഴുകുമ്പോള്‍
ഗതകാലസന്ധ്യകള്‍
ചുടലചുവപ്പണിയുന്നു

സ്മരണയുടെ നാഭിയില്‍
പദ്മദളം വിരിയുമ്പോള്‍
മധുരതരം വാക്കുകള്‍
പിറുപിറുപ്പായ് മാറുന്നു

സ്മരണയുടെ കണങ്കാലില്‍
കാല്‍തള ചിലക്കുമ്പോള്‍
ചുടുനിശ്വാസങ്ങള്‍
ഗംഗയില്‍ മുങ്ങുന്നു

മൃതിയുടെ മൂര്‍ദ്ധാവില്‍
മാമ്പൂക്കളുതിരുമ്പോള്‍
സ്മരണകള്‍ ഓരോന്നും
ചിതതേടിയോടുന്നു