Showing posts with label thooval. Show all posts
Showing posts with label thooval. Show all posts

Saturday, 12 May 2012

തൂവല്‍സ്പര്‍ശം

തൂവല്‍സ്പര്‍ശം

പറയാന്‍ മറന്ന വാക്കുകള്‍ക്കും
ചിതറിപ്പോയ ചിന്തകള്‍ക്കും
ദിശതെറ്റിയ യാത്രകള്‍ക്കും
തിളങ്ങാത്ത നക്ഷത്രങ്ങള്‍ക്കും
വിളറിപ്പോയ നിലാവിനും
കാറ്റുറഞ്ഞ നിശകള്‍ക്കും
ഒളിക്കുവാന്‍ എത്രയോ രഹസ്യങ്ങള്‍ ...

കൊഴിഞ്ഞുപോയ തൂവലിന്റെ ഭാരം
പക്ഷിക്കറിയുവാന്‍ കഴിയുമോ...
പക്ഷെ കൊഴിഞ്ഞ തൂവലിനാവും
സ്നിഗ്ധമായ മൃദുസ്പര്‍ശത്താല്‍
ഉറങ്ങിപ്പോയ ഓര്‍മകളില്‍
സ്വപ്നത്തിന്റെ ഇക്കിളികൂട്ടാന്‍ ...
കൊഴിഞ്ഞ തൂവലുകള്‍ക്കുമുണ്ട്
ഹൃദയത്തില്‍ ചെറുതല്ലാത്ത ഒരിടം...